നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പീരുമേട് സബ്ജയില്‍ സൂപ്രണ്ടിന് സ്ഥലംമാറ്റം

പീരുമേട് സബ്ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെയാണ് സ്ഥലം മാറ്റിയത്. തിരൂര്‍ സബ് ജയിലിലേക്കാണ് അനില്‍ കുമാറിനെ മാറ്റിയത്.

Update: 2019-07-16 18:17 GMT

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ നടപടികളുടെ ഭാഗമായി പീരുമേട് സബ്ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെ സ്ഥലം മാറ്റി. തിരൂര്‍ സബ് ജയിലിലേക്കാണ് അനില്‍ കുമാറിനെ മാറ്റിയത്.

നെടുങ്കണ്ടം സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നടപടി സ്വീകരിച്ചത്. നേരത്തെ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യുകയും താല്‍കാലിക വാര്‍ഡനായിരുന്ന സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ജയിലില്‍ കഴിയവേ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും, അടിയന്തര വൈദ്യസഹായം നല്‍കാതിരുന്നതും ഗുരുതരവീഴ്ചയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപോര്‍ട്ടാണ് ഡിഐജി നല്‍കിയത്.

Tags:    

Similar News