റിയാദ്: ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എംഇഎസ് റിയാദ് ചാപ്റ്ററും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാര്‍ഗ നിര്‍ദേശക ക്ലാസ് 29നു വൈകീട്ട് ഏഴിന് അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. നീറ്റ് പരീക്ഷ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പരീക്ഷയില്‍ സമയം ലാഭിക്കാനും പിഴവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, നീറ്റ് അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. നീറ്റ് പരീക്ഷ പരിശീലന രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ടാര്‍ഗറ്റ് ലേണിങ് സെന്ററിന്റെ പുതിയ കാല്‍വയ്പാണ് റിയാദില്‍ ആരംഭിച്ച ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി. രജിസ്‌ട്രേഷന് വേണ്ടി 0595332045 എന്ന നമ്പറില്‍ ബന്ധപ്പെടുക. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കാം. നീറ്റ് പരീക്ഷയുമായി ബന്ധപെട്ട് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ എം സി മുനീര്‍ പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍, ഫൈസല്‍, സൈനുല്‍ ആബിദ്, എം സി മുനീര്‍, സി സച്ചിന്‍ അഹമ്മദ്, ഇ എസ് ഷമീര്‍ പങ്കെടുത്തു.