പട്‌ന: ബിഹാറിലെ നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതിയെ സിബി ഐ അറസ്റ്റ് ചെയ്തു. റോക്കി എന്ന രാകേഷ് രഞ്ജനെയാണ് പട്‌നയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പട്‌നയിലും കൊല്‍ക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പില്‍ നിരവധി രേഖകള്‍ കണ്ടെടുത്തതായി സിബി ഐ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യാനായി പ്രാദേശിക കോടതി സിബിഐക്ക് 10 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കി. കേസില്‍ നേരത്തേ അറസ്റ്റിലായ സഞ്ജീവ് മുഖ്യയുടെ സഹോദരി പുത്രനാണിയായാള്‍. ഇതോടെ, ബിഹാര്‍ നീറ്റ് യുജി പേപ്പര്‍ ചോര്‍ച്ച കേസില്‍ ഒമ്പത് പേര്‍ അറസ്റ്റിലായി. ഗുജറാത്തിലെ ലാത്തൂരിലും ഗോധ്രയിലും കൃത്രിമം കാണിച്ചതിന് ഓരോരുത്തരെയും ഡെറാഡൂണില്‍ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ റോക്കി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹോട്ടല്‍ നടത്തിയിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.