ആലപ്പുഴ: ഓളപ്പരപ്പില്‍ ആവേശം തീര്‍ത്ത് തുഴയെറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന വള്ളംകളിയില്‍ 19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങളാണ് പങ്കെടുക്കുക. രാവിലെ 11 മുതല്‍ ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ തുടങ്ങും. ഉച്ചയ്ക്ക് ശേഷം അഞ്ച് ഹീസ്റ്റുകളിലായായാണ് ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരം അരങ്ങേറുക. ആഗസ്ത് 10നായിരുന്നു വള്ളം കളി നടക്കണ്ടിയിരുന്നത്. എന്നാല്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഓണാഘോഷം ഉള്‍പ്പെടെ മാറ്റിവച്ചെങ്കിലും ഒടുവില്‍ വള്ളംകളിക്ക് അനുമതി നല്‍കുകയായിരുന്നു.