റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുന്നു; പ്രധാനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് കഠ്ജു

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.

Update: 2021-05-01 07:52 GMT
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിനു മുമ്പില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ കാര്യമായ ഇടപെടലുകള്‍ നടത്താതെ ഒളിച്ചുകളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഡേയ കഠ്ജു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.

'റോം കത്തിയെരിയുമ്പോള്‍ നീറോ വീണമീട്ടുകയാണ്' എന്നാണ് നീറോ രാജാവ് വീണ മീട്ടുന്ന പടത്തിനൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ബന്ധു കൊവിഡ് ബാധിച്ച് മരിച്ചതിനെക്കുറിച്ചും കഠ്ജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ അതിനിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി മുന്നോട്ട് വന്നതിനു പിന്നാലെയാണ് കഠ്ജുവിന്റെ വിമര്‍ശനം. രാജ്യത്ത് വാക്‌സിനേഷന്‍ ഏകീകൃതമായി നടത്താന്‍ എന്താണ് തടസമെന്നും നിരക്ഷരരായ ജനങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ ഉറപ്പാക്കുമെന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ അളവ് കമ്പനികള്‍ തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്നും കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് മികച്ച ശമ്പളം ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ജനം പരാതി പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Nero is fiddling while Rome is burning.

Hari Om

Posted by Markandey Katju on Saturday, 1 May 2021
Tags:    

Similar News