ഫലസ്തീന്‍ സിനിമകള്‍ ഒഴിവാക്കി നെറ്റ്ഫ്ളിക്‌സ്

സിനിമകളെ തിരികെ കൊണ്ടുവരണമെന്ന ക്യാംപയിനും ഇപ്പോള്‍ യുഎസില്‍ നടക്കുന്നുണ്ട്.

Update: 2024-10-28 04:12 GMT

ന്യൂയോര്‍ക്ക്: ഫലസ്തീനുമായി ബന്ധപ്പെട്ട സിനിമകള്‍ ഒഴിവാക്കി സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ളിക്‌സ്. യുഎസിലെ സബ്‌സ്‌ക്രൈബേഴ്‌സിന് മുമ്പ് നല്‍കിയിരുന്ന 24 ചിത്രങ്ങളാണ് ഒഴിവാക്കിയിരിക്കുന്നതെന്ന് ഇന്റര്‍സെപ്റ്റ് പത്രത്തില്‍ വന്ന റിപോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഒരു സിനിമ മാത്രമാണ് ഫലസ്തീനിയന്‍ സ്റ്റോറീസ് എന്ന വിഭാഗത്തിലുള്ളൂ. ലിനാ അബേദിന്റെ 'ഇബ്രാഹീം: എ ഫേറ്റ് ടു ഡിഫൈന്‍' എന്ന ചിത്രമാണിത്.

അറബ് ലോകത്തെ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2021ലാണ് പ്രത്യേക ലൈബ്രറി നെറ്റ്ഫ്ളിക്‌സ് രൂപീകരിച്ചത്. ഇതില്‍ ഫലസ്തീനിയന്‍ സ്റ്റോറീസ് എന്ന വിഭാഗവും ഉള്‍പ്പെടുത്തി. ഇതാണ് ഗസ, ലെബനാന്‍ അധിനിവേശത്തിന്റെ സമയത്ത് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, ഇസ്രായേല്‍, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ ഈ പേജും പോലും ലഭ്യമല്ല. സിനിമകളെ തിരികെ കൊണ്ടുവരണമെന്ന ക്യാംപയിനും ഇപ്പോള്‍ യുഎസില്‍ നടക്കുന്നുണ്ട്.

Tags:    

Similar News