താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ ഗതാഗത നിയന്ത്രണം

ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്

Update: 2024-10-28 07:23 GMT

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരവാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

Tags:    

Similar News