ഒമര്‍ അബ്ദുല്ല മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍; ജമ്മുകശ്മീരിന് സംസ്ഥാനപദവി വേണമെന്ന് കോണ്‍ഗ്രസ്

ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാതെ സര്‍ക്കാരില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Update: 2024-10-16 08:45 GMT

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ചാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും കോണ്‍ഗ്രസ് മന്ത്രിസ്ഥാനങ്ങള്‍ വേണ്ടെന്നു വെക്കുകയായിരുന്നു. ജമ്മുവില്‍ നിന്നുള്ള സുരീന്ദര്‍ കുമാര്‍ ചൗധുരിയാണ് ഉപമുഖ്യമന്ത്രി. സക്കീന ഇത്തൂ, ജാവേദ് റാണ, ജാവേദ് അഹമ്മദ് ധര്‍, സതീഷ് ശര്‍മ എന്നിവരാണ് ഒമര്‍ അബ്ദുല്ല മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍. കശ്മീരിന്റെ തെക്ക്, മധ്യ, വടക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ഇത്തവണ മന്ത്രിമാരുണ്ട്.

തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ നേടിയെങ്കിലും മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് ഹമീദ് ഖാര പറഞ്ഞു. ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനസ്ഥാപിക്കാതെ സര്‍ക്കാരില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനപദവി ലഭിക്കാത്തതില്‍ അസംതൃപ്തരാണെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും താരിഖ് ഹമീദ് ഖാര കൂട്ടിചേര്‍ത്തു.

Tags:    

Similar News