അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവന്‍ നമ്പൂതിരി

Update: 2024-10-17 03:14 GMT

പത്തനംതിട്ട: കൊല്ലം ശക്തികുളങ്ങര സ്വദേശി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് തീരുമാനം. രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.

Tags:    

Similar News