കൊല്ലം: പുഴയില്‍ വീണ് കാണാതായ നവദമ്പതികളുടെയും ബന്ധുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ദീഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ നൗഷാദ്(21), ബന്ധു പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ സൈനുല്‍ ആബിദീന്റെ മകന് അന്‍സല്‍ ഖാന്(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അന്‍സല്‍ ഖാന്റെ മൃതദേഹം ഇന്നലെയും ദമ്പതികളുടേത് ഇന്നുമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അന്‍സല്‍ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ദമ്പതികള്‍. വൈകീട്ട് പുഴ കാണാനും ഫോട്ടോ എടുക്കാനുമായി കടവിലെത്തിയ മൂവരും ഇത്തിക്കരയാറില്‍ പള്ളിക്കല്‍ താഴേഭാഗം കടവിലാണ് വീണത്. അഞ്ചരയോടെ ഈ ഭാഗത്ത് വലയിടാനെത്തിയ പ്രദേശവാസി പുഴയോരത്ത് ചെരിപ്പുകളും രണ്ട് ബൈക്കും കണ്ടപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് നാട്ടുകാരെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിലിലാണ് 7.30ഓടെ അന്സല്ഖാനെ പുഴയില്‍നിന്നു കണ്ടെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ജൂലൈ 16നാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം കഴിഞ്ഞത്.