മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു

Update: 2020-09-21 16:16 GMT

തിരുവനന്തപുരം: മലയാളി ഉള്‍പ്പെടെ രണ്ടുപേരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗളുരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഗുല്‍നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയാണ് ഇരുവരെയും എത്തിച്ചതെന്നാണു വിവരം.     വൈകീട്ട് 6.30ഓടെ റിയാദ് വിമാനത്തിലെത്തിയ ഇവരെ പുറത്ത് കാത്തിരുന്ന എന്‍ ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഷുഹൈബിനു ലഷ്‌കറെ ത്വയ്യിബയുമായും ഗുല്‍നവാസിനു ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപണം. ഇരുവരെയും എന്‍ ഐഎയുടെ കൊച്ചി ഓഫിസിലെത്തിച്ച ശേഷം ഒരാളെ ബെംഗളുരുവിലേക്കും മറ്റൊകാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോവും. വര്‍ഷങ്ങളായി സൗദി അറേബ്യയില്‍ കഴിയുന്ന ശുഹൈബ് റിയാദിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിയുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

NIA arrested two persons, including a Malayalee, from the Thiruvananthapuram airport


Tags:    

Similar News