അതിര്‍ത്തി കടന്നുള്ള മയക്കുമരുന്നു കടത്ത്; ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാര്‍ അറസ്റ്റില്‍
ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്എം) എന്നിവയുമായി ബന്ധമുള്ള മയക്കുമരുന്നു കടത്തു സംഘത്തെ സഹായിച്ച ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍നിന്നുള്ള അതിര്‍ത്തി സുരക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്.
ശ്രീനഗര്‍: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുകാരെ സഹായിച്ച ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്എം) എന്നിവയുമായി ബന്ധമുള്ള മയക്കുമരുന്നു കടത്തു സംഘത്തെ സഹായിച്ച ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍നിന്നുള്ള അതിര്‍ത്തി സുരക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റോമേഷ് കുമാറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്.
സായുധസംഘങ്ങളെ സഹായിച്ചെന്നാരോപിച്ച് 2020 ജനുവരി മുതല്‍ ജമ്മു കശ്മീരില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് റോമേഷ് കുമാര്‍. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ സഹായിച്ചതിന് എന്‍ഐഎ നേരത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു.
ഡപ്യൂട്ടേഷനില്‍ നാര്‍ക്കോടിക് കണ്‍ഡ്രോള്‍ ബ്യൂറോയില്‍ നിയമതിനായതിനു ശേഷം സായുധ സംഘങ്ങളുമായി ബന്ധമുള്ള മയക്കുമരുന്ന് സംഘങ്ങളുമായി ഇയാള്‍ രഹസ്യബാന്ധവം പുലര്‍ത്തി വരികയായിരുന്നുവെന്നു ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മയക്കുമരുന്ന് കടത്ത് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നതിനു പിന്നാലെ എന്‍സിബി ഇയാളെ ബിഎസ്എഫിലേക്ക് തിരിച്ചയച്ചയച്ചിരുന്നു. കുമാറിന്റെ വസതിയിലും എന്‍ഐഎ റെയ്ഡ് നടത്തി.