രാജ്യത്ത് എന്‍ഐഎക്ക് മൂന്ന് ബ്രാഞ്ച് ഓഫിസുകള്‍ കൂടി

ചെന്നൈയില്‍ ഓഫിസ് വരുന്നതോടെ, ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫിസുകളാകും.

Update: 2020-09-28 17:48 GMT
ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്ന് ബ്രാഞ്ച് ഓഫിസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫിസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്.

ചെന്നൈയില്‍ ഓഫിസ് വരുന്നതോടെ, ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫിസുകളാകും. ഡല്‍ഹിയിലെ പ്രധാന ഓഫിസിന് പുറമേ, നിലവില്‍ എന്‍ഐഎക്ക് ഒന്‍പത് ബ്രാഞ്ചുകളാണുള്ളത്. ഗുവാഹത്തി, മുംബൈ, ജമ്മു, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ,റായ്പൂര്‍, ഛണ്ഡീസ്ഗഡ് എന്നിവിടങ്ങളിലാണ് നിലവില്‍ ബ്രാഞ്ചുകളുള്ളത്.

ബെംഗളൂരു തീവ്രവാദത്തിന്റെ ഹബ്ബ് ആയി മാറുകയാണെന്നും ഇതിനെ നേരിടാന്‍ ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഓഫീസ് വേണമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപിയും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് തേജസ്വി സൂര്യ കഴിഞ്ഞ ദിവസം അമിത് ഷാക്ക് നിവേദനം നല്‍കിയിരുന്നു.

Tags:    

Similar News