മൂന്നുവയസുകാരിയെ പീഡിപ്പിച്ച ഒമ്പതുവയസുകാരന്‍ പിടിയില്‍; സാമൂഹിക മാധ്യമങ്ങളില്‍ കണ്ട കാര്യം ചെയ്‌തെന്ന് കുട്ടി

Update: 2024-12-18 14:38 GMT

പൂനെ: മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പതുവയസുകാരനെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. കുട്ടിയുടെ മാതാപിതാക്കളാണ് കസ്റ്റഡി ചുമതല. പ്രദേശത്തെ ഒരു സ്‌കൂളിലെ പ്രിസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഇര. അതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രതി. ഇരുകൂട്ടരുടെയും കുടുംബങ്ങള്‍ പരിചയക്കാരാണെന്ന് പോലിസ് പറഞ്ഞു.

വീടിന് സമീപം വച്ചാണ് ആണ്‍കുട്ടി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് എസ്‌ഐ സ്‌നേഹ യാദവ് പറഞ്ഞു. കുട്ടി വിവരം അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത, പോക്‌സോ തുടങ്ങി വിവിധ നിയമപ്രകാരങ്ങള്‍ കേസെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രദേശത്തെ ഒരു സന്നദ്ധസംഘടനയുടെ സഹായം പോലിസ് തേടി. സാമൂഹിക മാധ്യമങ്ങളില്‍ കണ്ട കാര്യമാണ് ചെയ്തതെന്ന് ആണ്‍കുട്ടി പോലിസിനെ അറിയിച്ചു.

Similar News