നന്ദി പറഞ്ഞ് നിവിന്‍പോളി
വ്യാജ പീഡന പരാതിയാണെന്ന് റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്. പരാതിക്കാരിയായ സ്ത്രീക്കെതിരെ പോലിസ് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.
കൊച്ചി: തനിക്കെതിരായ കൂട്ടബലാല്‍സംഗ പരാതി വ്യാജമാണെന്ന പോലിസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നിവിന്‍ പോളി. '' എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി'' നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
എറണാകുളം സ്വദേശിനിയായ ഒരു യുവതിയാണ് നിവിന്‍ പോളിക്കും സുഹൃത്തുക്കള്‍ക്കും എതിരെ കൂട്ടബലാല്‍സംഗ പരാതി നല്‍കിയിരുന്നത്. ദുബൈയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍, യുവതി പറയുന്ന സമയത്ത് നിവിന്‍ കൊച്ചിയില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നുവെന്നാണ് പോലിസ് സ്ഥിരീകരിച്ചത്. ഇക്കാര്യം ഉറപ്പിക്കാന്‍ നിവിന്‍പോളിയുടെ പാസ്‌പോര്‍ട്ടും പോലിസ് പരിശോധിച്ചു. പീഡനക്കേസായതിനാല്‍ ഓരോ തെളിവുകളും പോലിസ് സൂക്ഷ്മമായി പരിശോധിച്ചു. ഒടുവിലാണ് വ്യാജ പീഡന പരാതിയാണെന്ന് റിപോര്‍ട്ട് കോടതിയില്‍ നല്‍കിയത്. പരാതിക്കാരിയായ സ്ത്രീക്കെതിരെ പോലിസ് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.