അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ഗുവാഹത്തി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നോതവ് രാഹുല്‍ ഗാന്ധി. അസം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്.
'ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് അസമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ഡല്‍ഹില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. നിയമപരമല്ലാത്ത കുടിയേറ്റം അസമില്‍ പ്രശ്‌നമാണ്. പക്ഷെ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസമിന് കഴിയും. സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നു. അസം വിഘടിച്ചാല്‍ പ്രധാനമന്ത്രിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ആസാമിലെ ജനങ്ങളെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് ബാധിക്കും.' രാഹുല്‍ ഗാന്ധി പറഞ്ഞു.
റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം പക്ഷെ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസം ജനതയ്ക്ക് യാതൊരു ഗുണവുമില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരുടെ അടുത്ത ആളാണെന്നും രാഹുല്‍ ആരോപിച്ചു. 'ഹം ദോ ഹമാരെ ദൊ, അസം കേലിയെ ഹമാരെ ഔര്‍ ദൊ, ഔര്‍ സബ് കുച്ച് ലൂട്ട് ലോ' എന്ന പുതിയ മുദ്രവാക്യവും അസമിനായി രാഹുല്‍ ഗാന്ധി ഉയര്‍ത്തി. സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്തെ രണ്ട് പ്രമുഖ ബിസിനസുകാര്‍ക്ക് വിറ്റഴിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് മോഡി സര്‍ക്കാര്‍ പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചുവെന്നും തന്റെ രണ്ട് ബിസിനസുകാരായ സുഹൃത്തുക്കളുടെ വന്‍തോതിലുള്ള വായ്പ എഴുതിത്തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.