രാസ ലഹരിക്കേസ്: ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ക്ലീനെന്ന് പോലിസ്
മറ്റേതെങ്കിലും സിനിമാതാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്
കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരിമരുന്നു കേസില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ലെന്ന് പോലിസ്. ലഹരി കേസില്‍ ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് പോലിസ് റിപോര്‍ട്ട്. കേസില്‍ ഇരുവരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചു. നിര്‍ണായക തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കില്ല. മറ്റേതെങ്കിലും സിനിമാതാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും ഓംപ്രകാശ് ലഹരി പാര്‍ട്ടി നടത്തിയിട്ടുള്ളതായി പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. മുംബൈയില്‍ നിന്ന് ബാര്‍ ഡാന്‍സര്‍മാരെയും ഇവിടെ നടന്നിരുന്ന പാര്‍ട്ടികളില്‍ എത്തിച്ചിരുന്നതായി കണ്ടെത്തയിട്ടുണ്ട്. കേസില്‍ പിടിയിലായ ഒന്നാം പ്രതി ഷിഹാസ് നടത്തിയിരുന്ന ലഹരി പാര്‍ട്ടികള്‍ക്ക് സംരക്ഷണം ഒരുക്കിയിരുന്നത് ഓംപ്രകാശ് ആയിരുന്നു.