'കശ്മീരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല'; ഡല്‍ഹി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരേ സിഖ് സംഘടന

'ജമ്മു കശ്മീരിലെ ഭൂരിപക്ഷ വിഭാഗമായ മുസ് ലിംകളുമായി സൗഹാര്‍ദാന്തരീക്ഷത്തിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഏറെ കാലമായി ശ്രമം നടത്തുന്നു.' സിഖ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Update: 2021-07-05 05:01 GMT

ശ്രീനഗര്‍: കശ്മീരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന വ്യാജ പ്രചാരണത്തിനെതിരേ പ്രമുഖ സിഖ് സംഘടനാ നേതാക്കള്‍. ജമ്മു കശ്മീരില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നില്ലെന്നും മുസ് ലിം സിഖ് വിഭാഗങ്ങള്‍ സൗഹാര്‍ദത്തിലാണ് കഴിയുന്നതെന്നും പ്രമുഖ സിഖ് നേതാവ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആള്‍ പാര്‍ടീസ് സിഖ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(എപിഎസ് സിസി) ചെയര്‍മാന്‍ ജഗ്മോഹന്‍ സിങ് റൈന ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന ഡല്‍ഹി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരേയും അദ്ദേഹം രംഗത്തെത്തി.

'ജമ്മു കശ്മീരിലെ ഭൂരിപക്ഷ വിഭാഗമായ മുസ് ലിംകളുമായി സൗഹാര്‍ദാന്തരീക്ഷത്തിലാണ് തങ്ങള്‍ ജീവിക്കുന്നത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഏറെ കാലമായി ശ്രമം നടത്തുന്നു. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ വിശ്വാസ്യതയും സൗഹാര്‍ദാന്തരീക്ഷവും നില നില്‍ക്കുന്നതിനാല്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നെന്നും സിഖ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Tags:    

Similar News