പ്രതിഛായ കൂട്ടാന്‍ പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി

മലപ്പുറത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി

Update: 2024-10-14 08:16 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ പബ്ലിക് റിലേഷന്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഹിന്ദു പത്രവുമായി അഭിമുഖം നടത്തുന്ന സമയത്ത് പിആര്‍ ഏജന്‍സി പ്രതിനിധി കൂടെയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ചോദ്യം പ്രസക്തമല്ലെന്നാണ് മറുപടി. മലപ്പുറത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി പറയുന്നു. ഇക്കാര്യം ഹിന്ദു പത്രം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.






Tags:    

Similar News