പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍, ഇനി ടിഎംഎസി സംസ്ഥാന കോര്‍ഡിനേറ്റര്‍

Update: 2025-01-10 14:15 GMT

കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി. അഭിഷേക് ബാനര്‍ജി അന്‍വറിനെ ഷാള്‍ ഇട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

ഇടതുപക്ഷത്തിനും പിണറായി വിജയനുമൊപ്പം പാറ പോലെ ഉറച്ചുനിന്നിരുന്ന പി വി അന്‍വര്‍ പിന്നീട് കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പിന്‍മാറിയത്. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ (ഡിഎംകെ) ചേരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഡിഎംകെ എന്ന് ചുരുക്കപേരില്‍ അറിയപ്പെടുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള രൂപീകരിച്ചു. പിന്നീട് ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. യുഡിഎഫില്‍ എത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. മുസ്‌ലിം ലീഗ് നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചയും നടത്തി. പക്ഷേ, ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കടുത്ത ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരിക്കുകയാണ്.

Similar News