വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല; പുതിയ ഉത്തരവുമായി പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡിഗഢ്: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്‌സിനെടുക്കുന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഒന്നുകില്‍ രണ്ട് ജോസ് വാക്‌സിനെടുത്തിരിക്കണം. അല്ലെങ്കില്‍ ഒരു ഡോസ്. ഇങ്ങനെ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ശമ്പളത്തിനായി സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
എന്നാല്‍, വാക്‌സിനേഷനെടുക്കാത്ത ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരോട് വാക്‌സിനെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും വാക്‌സിനെടുക്കാത്തവര്‍ സര്‍വീസിലുണ്ട്.
പുതിയ ഒമിക്രോണ്‍ ഭീതിയുടെ കൂടെ സാഹചര്യത്തിലാണ് കര്‍ക്കശമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചാബ് സര്‍ക്കാരിന്റെ സംയോജിത ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (iHRMS) വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ശമ്പള പേയ്‌മെന്റും റിട്ടയര്‍മെന്റ് ആനുകൂല്യം പിന്‍വലിക്കലും കാര്യക്ഷമമാക്കുന്നതാണ് ഈ സോഫ്റ്റ്‌വെയര്‍. ശമ്പള വിതരണത്തിലെ തട്ടിപ്പ് തടയുന്നതിന് ജീവനക്കാരന്റെ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാണ് ഇപ്പോള്‍ ശമ്പളം ക്രെഡിറ്റ് ചെയ്യുന്നത്.