സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും ഇനി പുരുഷന്റെ അനുമതിയില്ലാതെ വിദേശയാത്ര ചെയ്യാം

വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നിവ രജിസ്റ്റര്‍ ചെയ്യാനും സ്ത്രീകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കി

Update: 2019-08-02 06:46 GMT

റിയാദ്: പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് സൗദി അറേബ്യ. 21 വയസ്സിന് മുകളിള്‍ പ്രായമുളള സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിനും അപേക്ഷിക്കാം. ഇതോടെ പുരുഷനും സ്ത്രീകള്‍ക്കും വിദേശ യാത്രയ്ക്കു തുല്യ നിയമമായി.

    വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നിവ രജിസ്റ്റര്‍ ചെയ്യാനും സ്ത്രീകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കി. സ്ത്രീകള്‍ക്കായുള്ള തുല്യ നിയമം ഇന്നാണ് നിലവില്‍ വന്നത്. വൈകല്യം, ലിംഗഭേദം എന്നീ വിവേചനങ്ങള്‍ കൂടാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ ജോലിക്കുള്ള അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇതുവരെ സൗദിയിലെ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനോ വിദേശയാത്ര ചെയ്യാനോ ഭര്‍ത്താവ്, പിതാവ് അല്ലെങ്കില്‍ പുരുഷനായ അടുത്ത ബന്ധു എന്നിവരില്‍ ആരുടെയെങ്കിലും അനുമതി വേണമായിരുന്നു. നേരത്തേ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കിയിരുന്നു. നിലവില്‍ 120,000 യുവതികളാണ് സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. സൗദിയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയാണ് സാമൂഹിക മാധ്യമങ്ങള്‍.




Tags:    

Similar News