കോട്ടക്കലില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്രശബ്ദം; പരിഭ്രാന്തരായി നാട്ടുകാര്‍
കോട്ടക്കല്‍ മേഖലയില്‍ ആമപ്പാറ ചിനക്കല്‍, ചെങ്കുവെട്ടി, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂര്‍, ചെറുശ്ശോല മേഖലകളിലാണ് സംഭവം.
കോട്ടക്കല്‍: ഭൂമിക്കടിയില്‍നിന്നും ഉഗ്രശബ്ദം കേട്ട് ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തേക്കോടി. കോട്ടക്കല്‍ മേഖലയില്‍ ആമപ്പാറ ചിനക്കല്‍, ചെങ്കുവെട്ടി, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂര്‍, ചെറുശ്ശോല മേഖലകളിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തിനും 10.05നുമാണ് മുരള്‍ച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ഉഗ്രശബ്ദമുണ്ടായതോടെ ജനം പരിഭ്രാന്തരായി.
ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതല്‍ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നല്‍ ആണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ കരുതിയത്. ചിലര്‍ക്ക് ശരീരത്തില്‍ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്ത് ഇറങ്ങി.