നൂര്‍ബീന റഷീദിന്റെ വെളിപ്പെടുത്തല്‍ മുനീറിന് ആര്‍എസ്എസ് സഹായമെന്ന ആരോപണം ബലപ്പെടുത്തുന്നു: എസ്ഡിപിഐ
2011ലും 2016ലും എം കെ മുനീര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ച വോട്ടുകളും മുനീര്‍ കൊടുവള്ളിയില്‍ എത്തിയപ്പോള്‍ എന്‍ഡിഎ വോട്ടുകളില്‍ കാണേണ്ട ആനുപാതികമായ വര്‍ദ്ധനവിന് പകരം 2016 ലെ വോട്ടിനേക്കാള്‍ കുറവ് വന്നതും ഈ ആരോപണം ശരിവയ്ക്കുന്നതാണെന്ന് ഓണ്‍ലൈന്‍ യോഗം വിലയിരുത്തി.
കൊടുവള്ളി: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതത്തിലുണ്ടായ ഗണ്യമായ വര്‍ധനവ് പാര്‍ട്ടിയും മുന്നണിയും അന്വേഷിക്കണമെന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബീന റഷീദിന്റെ വെളിപ്പെടുത്തല്‍ എം കെ മുനീറിന് കൊടുവള്ളിയില്‍ ആര്‍എസ്എസ് സഹായം ലഭിച്ചെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
2011ലും 2016ലും എം കെ മുനീര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ എന്‍ഡിഎക്ക് ലഭിച്ച വോട്ടുകളും മുനീര്‍ കൊടുവള്ളിയില്‍ എത്തിയപ്പോള്‍ എന്‍ഡിഎ വോട്ടുകളില്‍ കാണേണ്ട ആനുപാതികമായ വര്‍ദ്ധനവിന് പകരം 2016 ലെ വോട്ടിനേക്കാള്‍ കുറവ് വന്നതും ഈ ആരോപണം ശരിവയ്ക്കുന്നതാണെന്ന് ഓണ്‍ലൈന്‍ യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുല്‍ അസീസ്, ഇ നാസര്‍, ആബിദ് പാലക്കുറ്റി, ടി പി യുസുഫ്, സിറാജ് തച്ചംപൊയില്‍, കൊന്തളത്ത് അബ്ദുല്‍ റസാക്ക്, ഒ എം സിദ്ധീഖ്, ഇ കെ അബ്ദുര്‍റസാക്ക്, സി പി ബഷീര്‍ സംസാരിച്ചു.