പെഗാസസ് വില്‍ക്കാന്‍ എന്‍എസ്ഒ ബംഗാളിലെത്തി, വേണ്ടെന്നു പറഞ്ഞ് മടക്കി: മമതാ ബാനര്‍ജി

25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം.

Update: 2022-03-17 17:36 GMT

കൊല്‍ക്കത്ത: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ നാലഞ്ചു വര്‍ഷം മുന്‍പ് പശ്ചിമ ബെംഗാള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.

എന്‍എസ്ഒ ഗ്രൂപ്പ് നാല്-അഞ്ചു വര്‍ഷം മുന്‍പ്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കാനായി പശ്ചിമ ബംഗാള്‍ പോലിസ് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നു. 25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ താന്‍ അത് നിരസിച്ചു- മമത പറഞ്ഞു.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനമായിരുന്നു മമത ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Similar News