വയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു

Update: 2025-01-13 15:28 GMT

മാള: തൃശൂര്‍ മാള കുരുവിലശ്ശേരിയില്‍ വയോധികനെ പലക ഉപയോഗിച്ച് അടിച്ചു കൊന്നു. ചക്കാട്ടി തോമസ് ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വാടാശ്ശേരി വീട്ടില്‍ പ്രമോദ് ആണ് തോമസിനെ പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചക്കാട്ടി തോമസും പ്രമോദും വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും ഇവര്‍ തമ്മില്‍ അടിപിടി നടന്നിട്ടുണ്ടെന്നും വിവരമുണ്ട്.

Similar News