ഒമാനില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Update: 2021-12-13 17:09 GMT
ഒമാനില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒമാനില്‍ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് കൊവിഡ്19 വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.

കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍ , എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും.

Tags:    

Similar News