ആശങ്ക പരത്തി ഒമിക്രോണ്‍: വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും വൈറസ് ബാധ

ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി

Update: 2021-12-10 19:29 GMT

ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ കൊവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത് ആശങ്കക്കിടയാക്കുന്നു. ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 24 കാരിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. സിംഗപ്പൂര്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയാണ് ഇവര്‍. ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി.വാക്‌സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇരുവര്‍ക്കും വാക്‌സിനുകളുടെ മൂന്നാം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ 10 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് എടുത്താല്‍ മാത്രം കൊവിഡിനെ നിയന്ത്രിക്കാനാകില്ലെന്നും അതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും ഫൈസര്‍, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധിക്കുന്നത് കൂടുതല്‍ ആശങ്ക പടര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News