ഒമിക്രോണ്‍ വൈറസ് ബാധ: മുംബൈയില്‍ ഒത്തു ചേരുന്നതിന് രണ്ടു ദിവസത്തേക്ക് വിലക്ക്
ജാഥകളും ഘോഷയാത്രകളും നടത്തുന്നതിനും വലിയ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്.
ഒമിക്രോണ്‍ വൈറസ് ബാധ: മുംബൈയില്‍ ഒത്തു ചേരുന്നതിന് രണ്ടു ദിവസത്തേക്ക് വിലക്ക് ഇന്നലെ മൂന്നുപേര്‍ക്കു കൂടി ഒമിക്രോണ്‍ വൈറസ് ബാധകണ്ടെത്തിയ പശ്ചാതലത്തില്‍ ജനങ്ങള്‍ ഒത്തു ചേരുന്നതിന് മുംബൈ പോലിസ് രണ്ടു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. മഹരാഷ്ട്രയില്‍ 17ഉം ഇന്ത്യയില്‍ 32 കൊവിഡ് ഒമിക്രോണ്‍ വകഭേദം ഭാധിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായാണ് മുംബൈ പോലിസിന്റെ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജാഥകളും ഘോഷയാത്രകളും നടത്തുന്നതിനും വലിയ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. വാഹനങ്ങളില്‍ ആളുകള്‍ കുത്തി നിറച്ച് യാത്ര ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കുള്ളത്. അമരാവതി,മലേഗാവ്, നന്ദേഡ് എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്നസംഘര്‍ഷാവസ്ഥ കൂടി പരിഗണിച്ചാണ് പോലിസിന്റെ നടപടി. മൂന്നര വയസുകാരി ഉള്‍പെടെ മൂന്നുപേര്‍ക്കാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. ടാന്‍സാനിയ, യുകെ. സൗത്ത് ആഫ്രിക്ക-നൈറോബി എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നത്.