കാണാതായി 18ാം ദിവസം ഓസ്‌ട്രേലിയന്‍ കുഞ്ഞിനെ കണ്ടുകിട്ടി
150 പേരടങ്ങിയ സംഘം നടത്തിയ ഈര്‍ജ്ജിത തിരച്ചിലിനൊടിവുലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്താനായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
സിഡ്‌നി: കാണാതായി 18ാം ദിവസം ഓസ്‌ട്രേലിയന്‍ ബാലിക ക്ലീയൊയെ കണ്ടുകിട്ടി. ഇന്നലെ പുലര്‍ച്ചെ ഒരുമണിക്ക് കര്‍നാര്‍വോണിലെ അടഞ്ഞുകിടന്ന വീട്ടിലാണ് നാലുവയസുകാരി കുഞ്ഞു ക്ലിയോയെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവില്‍ സ്ഥലത്തെത്തി പൂട്ടു തകര്‍ത്ത് പോലിസ് സംഘം അകത്തുകയറി നോക്കുമ്പോള്‍ ക്ലിയോ അതിനകത്ത് ഉണ്ടായിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ കര്‍നാര്‍വോണില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ക്യാംപിങ്ങിനിടെരാത്രി ടെന്റില്‍നിന്നു കാണാതായ ക്ലീയൊ സ്മിത്ത് എന്ന കുഞ്ഞിനെയാണു കണ്ടെത്തിയത്.
150 പേരടങ്ങിയ സംഘം നടത്തിയ ഈര്‍ജ്ജിത തിരച്ചിലിനൊടിവുലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്താനായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇയാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ച ഓസ്‌ട്രേലിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും രാജ്യം പ്രാര്‍ഥനയോടെ കാത്തിരിക്കുകയും ചെയ്തത് ക്ലിയോയെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. കുഞ്ഞു ക്ലീയൊയെ കണ്ടെത്തിയതില്‍ പ്രധാനമന്ത്രി സ്‌കോട് മോറിസന്‍ സന്തോഷം പങ്കുവച്ചു. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.