കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
ഇയാളെ തള്ളിയിട്ടെന്ന സംശയത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: മംഗളൂരു-കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്തയാളാണ് വീണ് മരിച്ചത്.ആകാശ് എന്നയാളാണ് മരിച്ചത്. ഇയാളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ഡോറില്‍ നിന്ന് മാറിയിരിക്കാന്‍ ആകാശിനോട് നിര്‍ദേശിച്ചു എന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 11.30ന് എത്തിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. എസി കമ്പാര്‍ട്‌മെന്റിലെ ഡോറില്‍ ഇരുന്ന ആളാണ് മരിച്ചത്. സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.