സൗദിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഗസ്ത് എട്ടിന് മുന്‍പ് വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ദേശം
റിയാദ്: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ ആഗസ്ത് എട്ടിന് മുന്‍പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആദ്യ ടേം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ പ്രതിരോധ കുത്തിവെയ്പ് പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് നിര്‍ദേശം. രണ്ടു ഡോസ് വാക്‌സിനുകള്‍ക്കിടയില്‍ മൂന്നാഴ്ച്ച ഇടവേളയുണ്ടായിരിക്കണം. ഇത് സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂളുകളും സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്.
പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ച ഇന്റര്‍ മീഡിയേറ്റ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഇരുന്നു പഠിക്കേണ്ട രീതിയില്‍ സ്‌കൂളുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. ആഗസ്ത് 29 നാണ് നിലവില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് സ്‌കൂളുകള്‍ ആരംഭിക്കുക. ഇതിനു മുമ്പ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.