നര്‍സിംഗാനന്ദയുടെ പ്രവാചക നിന്ദ; പ്രതിഷേധിച്ച നൂറിലധികം മുസ്‌ലിംകള്‍ക്കെതിരേ കേസെടുത്തു
പ്രതിഷേധക്കാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലംഘിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തതെന്ന് ഇന്‍ക്വിലാബ് ഉര്‍ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂഡല്‍ഹി: യതി നര്‍സിംഗാനന്ദ് സരസ്വതിയുടെ പ്രവാച നിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ച നൂറിലധികം മുസ്‌ലിംകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. പ്രതിഷേധക്കാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ലംഘിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തതെന്ന് ഇന്‍ക്വിലാബ് ഉര്‍ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍സ്റ്റബിള്‍ രാജീവ് ചൗഹാന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269 വകുപ്പുകള്‍ ചുമത്തി. വിദ്വേഷ പ്രസംഗങ്ങളില്‍ കുപ്രസിദ്ധനായ നരസിംഗാനന്ദ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രവാചകനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത്.
ഇയാളുടെ പരാമര്‍ശം മുസ്‌ലിം സമുദായത്തിനിടയില്‍ രോഷം ജനിപ്പിക്കുകയും ഇയാള്‍ക്കെതിരേ വിവിധയിടങ്ങളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എപിസിയുടെ 153എ, 295എ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ചൊവ്വാഴ്ച കാണ്‍പൂരില്‍ നൂറുകണക്കിനു പേരാണ് നര്‍സിംഗാനന്ദിനെതിരായ പ്രതിഷേധത്തിന് ഒത്തുകൂടിയത്.