ഡല്‍ഹിയില്‍ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ തിരികെ അയച്ചു

ബോംബുകള്‍ നിര്‍വീര്യമാക്കണമെങ്കില്‍ 2.54 ലക്ഷം രൂപ വേണമെന്നും ആവശ്യമുണ്ട്.

Update: 2024-12-09 03:47 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളിന് അടക്കം ബോംബ് ഭീഷണി വന്നതായി പോലിസ് അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഞായറാഴ്ച്ച രാത്രി 11.38നാണ് ഇ-മെയിലിലൂടെ ഭീഷണി വന്നിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അകത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വളരെ ചെറിയ ബോംബുകളാണ് ഇവയെന്നും ആര്‍ക്കും കണ്ടെത്താനാവാത്ത രീതിയില്‍ ഒളിച്ചുവച്ചിരിക്കുകയാണെന്നും ഇ-മെയില്‍ പറയുന്നു. ബോംബുകള്‍ നിര്‍വീര്യമാക്കണമെങ്കില്‍ 2.54 ലക്ഷം രൂപ വേണമെന്നും ആവശ്യമുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് അറിയിച്ചു.

Similar News