പാകിസ്താന്റെ ആളില്ലാ ചാരവിമാനം ഇന്ത്യ വെടിവെച്ചിട്ടു
പുലര്‍ച്ചെ 5.10 നാണ് ബിഎസ്എഫ് ഡ്രോണ്‍ വെടിവെച്ചിട്ടത്. ജമ്മുകാശ്മീരിലെ കത്‌വ ജില്ലയിലെ രാജ്യാന്തര നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
ശ്രീനഗര്‍: അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാകിസ്താന്റെ (ഡ്രോണ്‍) ആളില്ലാ ചാരവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പുലര്‍ച്ചെ 5.10 നാണ് ബിഎസ്എഫ് ഡ്രോണ്‍ വെടിവെച്ചിട്ടത്. ജമ്മുകാശ്മീരിലെ കത്‌വ ജില്ലയിലെ രാജ്യാന്തര നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
Jammu & Kashmir: At about 5:10 am, a Pakistani spy drone was shot down by Border Security Force (BSF) personnel in Pansar, Kathua. pic.twitter.com/cnLiFwUEy3
— ANI (@ANI) June 20, 2020
ഹിരാനഗര്‍ സെക്ടറിലെ രഥുവയിലൂടെ ഡ്രോണ്‍ പറക്കുന്നതായി പ്രദേശത്ത് പെട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ വെടിവെച്ചിടുകയായിരുന്നു. ഡ്രോണ്‍ സമീപത്ത് ഒരു വയലിലേക്ക് പതിച്ചു. ഡ്രോണില്‍നിന്നു ആയുധങ്ങള്‍ കണ്ടെടുത്തതായി സൈന്യം പറഞ്ഞു. സൈനിക വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണ് വിമാനം എത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.