ഇസ്‌ലാം ഭീതി പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് ടിവി ചാനലുമായി തുര്‍ക്കിയും പാക്കിസ്താനും മലേഷ്യയും

Update: 2019-09-26 16:17 GMT

ന്യൂയോര്‍ക്ക്: ലോകത്താകമാനം വ്യാപിക്കുന്ന ഇസ്‌ലാം ഭീതിയെ പ്രതിരോധിക്കാനും തെറ്റിദ്ധരിക്കുന്ന ഇസ്‌ലാമിനെ യഥാവിധി മനസ്സിലാക്കി കൊടുക്കാനുമായി അന്താരാഷ്ട്ര ഇംഗ്ലീഷ് ടിവി ചാനലുമായി തുര്‍ക്കിയും പാക്കിസ്താനും മലേഷ്യയും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ് പുതിയ നീക്കത്തെ കുറിച്ചു ട്വിറ്ററിലൂടെ അറിയിച്ചത്. ചാനലുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായും ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ 74ാം യുഎന്‍ സെഷനിടെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

മുസ്‌ലിംകളെയും ഇസ്‌ലാമിനെയും വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ഇതുമാറ്റി ദൈവനിന്ദയെ കുറിച്ചും യഥാര്‍ത്ഥ ഇസ്‌ലാമിനെ കുറിച്ചും ശരിയായി മനസ്സിലാക്കി നല്‍കാനാണ് പുതിയ ചാനലെന്ന പദ്ധതി. ഇസ്‌ലാമിക ചരിത്രം സിനിമയായും പരമ്പരകളായും ചാനല്‍വഴി പ്രക്ഷേപണം ചെയ്യും. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് നല്‍കാന്‍ സഹായകമാവുമെന്നാണ് കരുതുന്നത്. മുസ്‌ലിംകള്‍ക്ക് ശരിയായ മാധ്യമ ശ്രദ്ധ നേടിക്കൊടുക്കുക എന്നതും ചാനലിന്റെ ലക്ഷ്യമാണെന്നും ഇമ്രാന്‍ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

Tags:    

Similar News