ഇംറാന്‍ ഖാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ച് തുടങ്ങി
മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടി പ്രവര്‍ത്തകരാണ് അവരുടെ രാഷ്ട്രീയ തട്ടകമായ ലാഹോറില്‍നിന്ന് ശനിയാഴ്ച ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്.
ഇസ്‌ലാമാബാദ്: അടുത്തയാഴ്ച അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് പതിനായിരങ്ങള്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് മാര്‍ച്ച് ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടി പ്രവര്‍ത്തകരാണ് അവരുടെ രാഷ്ട്രീയ തട്ടകമായ ലാഹോറില്‍നിന്ന് ശനിയാഴ്ച ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്. 'ഞങ്ങള്‍ ഇസ്‌ലാമാബാദിലെത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി രാജിവെക്കും' മാര്‍ച്ച് ആരംഭിക്കുന്നതിന് മുമ്പ് ശെരീഫിന്റെ മകളും അദ്ദേഹത്തിന്റെ പിന്‍ഗാമിയുമായ മറിയം നവാസ് ജനക്കൂട്ടത്തോട് പറഞ്ഞു.
പഞ്ചാബിലെ വിവിധ പട്ടണങ്ങളിലെ ആയിരക്കണക്കിന് പാര്‍ട്ടി അനുഭാവികള്‍ 300 കിലോമീറ്റര്‍ (186 മൈല്‍) പിന്നിടുന്ന മാര്‍ച്ചില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്.ഖാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തലസ്ഥാനത്തേക്ക് പോകുന്ന ഒരേയൊരു പാര്‍ട്ടി പിഎംഎല്‍എന്‍ മാത്രമല്ല.
മൗലാന ഫസല്‍ഉര്‍റഹ്മാന്‍ നേതൃത്വം നല്‍കുന്ന ജംഇയ്യത്തുല്‍ ഉലമാഇ ഇസ്‌ലാം (എഫ്) പാര്‍ട്ടിയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുന്നു. അതേസമയം, ഈ പ്രകടനങ്ങളെ നേരിടാന്‍, പിന്തുണ പ്രദര്‍ശിപ്പിച്ച് ഞായറാഴ്ച ഇസ്ലാമാബാദില്‍ റാലി നടത്താന്‍ ഖാന്‍ അദ്ദേഹത്തിന്റെ അനുയായികളോട് ആഹ്വാനം ചെയ്തു.
വിവിധ പാര്‍ട്ടികളുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കലാപ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, പ്രധാന റോഡുകള്‍ ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെഡറല്‍ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ ഖാനെ ഉപദേശിച്ചതായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ശനിയാഴ്ച പറഞ്ഞു.
'ഒരു നല്ല ബജറ്റ് അവതരിപ്പിച്ചതിന് ശേഷം നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ ആവശ്യപ്പെടുന്നു, കാരണം ഈ കഴിവുകെട്ട പ്രതിപക്ഷം ഞങ്ങളെ വീണ്ടും വിജയിക്കാന്‍ അനുവദിക്കും'- അദ്ദേഹം പറഞ്ഞു. ഇത് തന്റെ സ്വന്തം അഭിപ്രായമാണെന്നും ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടേതല്ലെന്നും റാഷിദ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തില്‍ ഖാന്‍ വോട്ടെടുപ്പ് നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോണ്‍സര്‍ ചെയ്യുന്ന നീക്കത്തില്‍ ഖാന്‍ അവിശ്വാസ വോട്ട് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ പിഎംഎല്‍എന്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവരുടെ നേതൃത്വത്തിലാണ് ഖാനെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.