കശ്മീരികള്‍ക്ക് 'സ്വാതന്ത്ര്യത്തിനുള്ള അവകാശം' നല്‍കുമെന്ന് പാകിസ്താന്‍

പാക് അധീന കശ്മീരി നഗരമായ കോട്‌ലിയില്‍ കഴിഞ്ഞ ദിവസം നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയിലാണ് ഇംറാന്‍ ഖാന്‍ ഈ പ്രഖ്യാപനം നടത്തിയത്.

Update: 2021-02-06 17:14 GMT

ഇസ്‌ലാമാബാദ്: യുഎന്‍ ഹിതപരിശോധന പ്രകാരം കശ്മീരികള്‍ പാകിസ്താന് ഒപ്പം നില്‍ക്കാന്‍ വോട്ട് ചെയ്താല്‍ തങ്ങള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുമെന്ന വാഗ്ദാനം ചെയ്ത് പാക് പ്രസിഡന്റ് ഇംറാന്‍ ഖാന്‍.

പാക് അധീന കശ്മീരി നഗരമായ കോട്‌ലിയില്‍ കഴിഞ്ഞ ദിവസം നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയിലാണ് ഇംറാന്‍ ഖാന്‍ ഈ പ്രഖ്യാപനം നടത്തിയത്.പ്രദേശത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സ്വയം നിര്‍ണയാധികാരം നല്‍കും. നിങ്ങളുടെ ഭാവി നിങ്ങളാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര പാകിസ്താനൊപ്പം ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാഗമായുള്ള ജമ്മു കശ്മീര്‍ ഇപ്പോള്‍ കേന്ദ്ര ഭരണത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇരു രാഷ്ട്രങ്ങളും കശ്മീരിന് വേണ്ടി രണ്ടു തവണ നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്. 1948ല്‍ യുഎന്‍ രക്ഷ സമിതി പ്രമേയമനുസരിച്ച് മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നാണ് ലോകരാജ്യങ്ങളുടെ ആവശ്യം.

Tags:    

Similar News