എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിനെ കയ്യേറ്റം ചെയ്ത സംഭവം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

സംഘര്‍ഷ സ്ഥലത്തേക്ക് എസ്‌ഐയേയും െ്രെഡവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Update: 2020-01-25 07:11 GMT

കോട്ടയം: പാലായിലെ പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ.സംഘര്‍ഷ സ്ഥലത്തേക്ക് എസ്‌ഐയേയും െ്രെഡവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. അതേസമയം, പൊലീസിനെ കയ്യേറ്റം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.

പോലിസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്യമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പോലിസിനെ കുറ്റപ്പെടുത്തിയും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും സിപിഎം മുന്നോട്ട് വന്നിരുന്നു. പാലാ പോളിടെക്‌നിക്കില്‍ കൊടിമരം സ്ഥാപിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പോലിസ് എബിവിപിക്കൊപ്പം നിന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം. പോലിസ് നടപടിയിലെ അതൃപ്തി സിപിഎം ജില്ലാ നേതൃത്വം ജില്ലാ പോലിസ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശയുണ്ടെന്ന വിവരം പുറത്തുവന്നത്. എസ്എഫ്‌ഐ സംസ്ഥാന നേതാവ് വിഷ്ണു എന്‍ ആറിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പാല എസ്‌ഐയെ ഭീഷണിപ്പെടുത്തിയത്. ആദ്യം പോലിസ് തന്നെ കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാത്തതില്‍ പോലിസ് സേനയിലും അതൃപ്തി ശക്തമാണ്.


Tags:    

Similar News