പാലക്കാട് നാലംഗ കുടുംബം പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍
ലക്കിടി കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു, അശ്വനന്ദ എന്നിവരാണ് മരിച്ചത്.
പാലക്കാട്: ലക്കിടിയില്‍ ഭാരതപുഴയില്‍ ചാടി നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍. പാലപ്പുറം വിളക്കത്തില്‍ അജിത്ത്കുമാര്‍ (37), ഭാര്യ വിജി (34), മകളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരാണ് മരിച്ചത്.
രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ വാടക വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അടുത്ത വീട്ടുകാര്‍ ഒറ്റപ്പാലം പോലിസിനെ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീട്ടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ലക്കിടി തീരദേശ റോഡിന് സമീപത്തു നിന്നാണ് നാല് മൃതദേഹങ്ങള്‍ ഉച്ചയോടെ പുഴയില്‍ നിന്ന് കിട്ടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍.
2012ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ പുരോഗമിക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്.