പാലത്തായി: നീതി തേടി ആയിരം അമ്മമാര്‍ മന്ത്രി ശൈലജക്ക് കത്തെഴുതുന്നു
കുട്ടിയെ പ്രതി പദ്മരാജന്‍ മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് നീതി ചോദിച്ച് മന്ത്രി ശൈലജയ്ക്ക് ആയിരം അമ്മമാര്‍ കത്തെഴുതും. വൈകുന്നേരം ഏഴിന് നിസയുടെ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വി പി സുഹ്‌റ മന്ത്രി കെ കെ ശൈലജയ്ക്ക് ആദ്യ നിവേദനം ഇ-മെയില്‍ ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും വാദിഭാഗത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ കുറിച്ച് കുട്ടിയുടെ പ്രായം പോലും പരിഗണിക്കാതെ കുട്ടിയെ പൊതു സമൂഹത്തിനു മുന്നില്‍ അപമാനിക്കുക വഴി പോക്‌സോ നിയമത്തെ ലംഘിക്കുകയും ചെയ്ത ഐജി ശ്രീജിത്ത് തന്നെയാണ് ഇപ്പോഴും കേസന്വേഷണത്തെ നയിക്കുന്നത്. അത്‌കൊണ്ടു തന്നെ ഈ കേസിലെ നീതി പൂര്‍വ്വമായ അന്വേഷണം ഇപ്പോഴും ചോദ്യചിഹ്‌നമായി അവശേഷിക്കുന്നു.
കുട്ടിയെ പ്രതി പദ്മരാജന്‍ മറ്റൊരാള്‍ക്ക് കൈമാറി എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പുനരന്വേഷണത്തിലൂടെയല്ലാതെ ഇരക്ക് നീതിലഭിക്കില്ല.
ഐ ജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുക, കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുക, നീതി പൂര്‍വ്വമായ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ 50 സ്ത്രീകള്‍ ഒപ്പുവച്ച നിവേദനം ആഭ്യന്തര മന്ത്രിക്ക് നല്‍കിയിരുന്നു.
ആഭ്യന്തര മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇ മെയില്‍ കാമ്പയിനിലൂടെ പൊതുജനങ്ങളുടെ നിരവധി നിവേദനങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ മുന്നിലെത്തിച്ചിട്ടുണ്ട്.ഏറ്റവും ഒടുവില്‍ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് കേരളത്തില്‍ ശക്തമായ ഉപവാസ സമരവും നടന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ആയിരം അമ്മമാര്‍ മന്ത്രി ശൈലജക്ക് കത്തെഴുതുന്നത്.