തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്നു രാഹുല്‍

Update: 2019-06-20 11:49 GMT

ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ല. പാര്‍ട്ടിയാണ്- രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു അധ്യക്ഷ പദവിയില്‍ നിന്ന് രാജിവയ്ക്കരുതെന്നു ആവശ്യപ്പെട്ടു നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

എഐസിസിനേതാക്കളും സംസ്ഥാന നേതൃത്വവുമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതെന്നും രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും മുതിര്‍ന്ന നേതാവ് എം വീരപ്പമൊയിലി പറഞ്ഞിരുന്നു. രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതോടെ രാഹുല്‍ തീരുമാനം മാറ്റിയെന്ന കിംവദന്തികളും പടര്‍ന്നിരുന്നു. എന്നാല്‍ നേതാക്കളുടെ കടുത്ത സമ്മര്‍ദത്തിനിടക്കും രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു തെളിയിക്കുന്നതാണ് രാഹുലിന്റെ പുതിയ പ്രസ്താവന. 

Tags:    

Similar News