പത്തനംതിട്ട പീഡനം: വിദേശത്തുള്ള പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ നീക്കം

Update: 2025-01-15 01:23 GMT

പത്തനംതിട്ട: കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ വിദേശത്തുള്ള പ്രതികളെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ നീക്കം. രാജ്യാന്തര പോലിസ് സേനയായ ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സിബിഐയുമായി പോലിസ് ബന്ധപ്പെട്ടതായാണ് വിവരം. പത്തനംതിട്ടയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇനിയും പ്രതികളെ കിട്ടാനുണ്ടെന്നാണ് പോലിസ് പറയുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന പത്തോളം പ്രതികളെ പിടികൂടാനാണ് ശ്രമം നടക്കുന്നത്. ഇന്നലെ രാത്രി വരെ അഞ്ചു ദിവസത്തിനുള്ളില്‍ 44 പേരാണ് പിടിയിലായത്.

Similar News