കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ പിസിആര്‍ നിരക്ക് 30 ദിനാറാക്കി
സ്വകാര്യ ആശുപത്രികള്‍, ദന്ത പരിചരണ കേന്ദ്രങ്ങള്‍, സ്വകാര്യ ക്ലിനിക്കുകള്‍, മറ്റ് ചികിത്സാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍മാര്‍ക്കും ഇത് സംബിച്ച അറിയിപ്പ് അയച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ആരോഗ്യ മേഖലയില്‍ പിസിആര്‍ പരിശോധന നിരക്ക് 30 ദിനാറായി ഏകീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയം ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടറാണു ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സ്വകാര്യ ആശുപത്രികള്‍, ദന്ത പരിചരണ കേന്ദ്രങ്ങള്‍, സ്വകാര്യ ക്ലിനിക്കുകള്‍, മറ്റ് ചികിത്സാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡയറക്ടര്‍മാര്‍ക്കും ഇത് സംബിച്ച അറിയിപ്പ് അയച്ചിട്ടുണ്ട്. ഈ മാസം 23 ന് ചേര്‍ന്ന മെഡിക്കല്‍ ലൈസന്‍സിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഇത്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം പിസിആര്‍ പരിശോധനകള്‍ക്ക് ഈ നിരക്ക് ഈടാക്കുവാന്‍ പാടുള്ളൂ എന്നും വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്നു.