അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധക്കാര്‍ക്ക് മിഠായി നല്‍കി രാഹുല്‍ (വീഡിയോ)

Update: 2024-12-19 14:10 GMT

ന്യൂഡല്‍ഹി: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാനാവാതെ ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിഷേധക്കാര്‍ക്ക് മിഠായ് നല്‍കി രാഹുല്‍ഗാന്ധി. ഇന്ന് ഡല്‍ഹിയിലാണ് സംഭവം. രാഹുല്‍ സഞ്ചരിക്കുകയായിരുന്ന കാറിനെ അതുലിന് നീതി വേണമെന്ന് ആവശ്യപ്പെടുന്നവര്‍ പിന്തുടരുകയായിരുന്നു. കാറിന്റെ സ്പീഡ് കുറച്ച രാഹുല്‍ നിമിഷങ്ങള്‍ ഇവര്‍ പറയുന്നത് കേട്ടു. പിന്നീട് മിഠായ് എറിഞ്ഞു കൊടുക്കുകയായിരുന്നു.

ഡിസംബര്‍ ഒമ്പതിനാണ് അതുല്‍ ആത്മഹത്യ ചെയ്തത്. 24 പേജുള്ള ആത്മഹത്യാകുറിപ്പില്‍ ഭാര്യയും കുടുംബവും നടത്തിയ പീഡനം വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഭാര്യ നികിതയേയും അമ്മ നിഷയേയും സഹോദരനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം റിമാന്‍ഡിലാണ്.

Similar News