രാജ്യത്ത് തുടര്‍ച്ചയായി ഒമ്പതാം ദിനവും പെട്രോള്‍ ഡീസല്‍വില കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 91. 24
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിനടുത്തെത്തി.
ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസല്‍ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡല്‍ഹിയില്‍ കൂടിയത്. പ്രീമിയം പെട്രോള്‍ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ് മീറ്റര്‍ ഉപയോഗിക്കുന്ന പല പമ്പുകളും അടച്ചു. അനലോഗ് മീറ്ററുകളില്‍ പെട്രോള്‍ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ.
ഹനുമാന്‍ഗഡില്‍ 98.22, ജയ്സാല്‍മീറില്‍ 97.73. മധ്യപ്രദേശിലെ സിദ്ദിയില്‍ പെട്രോള്‍ വില 98.14. ഷാഹ്ദോളില്‍ 98.67 ഉം ഖാണ്ഡ്വയില്‍ 98.31 ഉം റായസെനില്‍ 98.63 ഉം സത്നയില്‍ 98.58 ഉം രൂപയാണ് പെട്രോള്‍ വില. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതല്‍ വാറ്റ് മധ്യപ്രദേശിലാണ്– 39 ശതമാനം. രാജസ്ഥാനില്‍ പെട്രോളിന് 36 ശതമാനം വാറ്റും 1000 ലിറ്ററിന് 1500 രൂപ നിരക്കില്‍ റോഡ് സെസുമുണ്ട്.