ഇന്ധനം കത്തുന്നു: ഡീസലിന് പിന്നാലെ പെട്രോളും സര്‍വകാല റെക്കോഡ് വിലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോഡില്‍. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.32 രൂപയായി.2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോര്‍ഡാണ് മറികടന്നത്.
കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 80.51 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.06 രൂപയും, ഡീസല്‍ വില 82.14 രൂപയുമായി ഉയര്‍ന്നു. ഈ മാസം മാത്രം ഇന്ധനവില അഞ്ച് തവണയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോള്‍ നട്ടെല്ലൊടിയുന്നത് സാധാരണക്കാരന്റേതാണ്.