തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫീനിക്‌സ് പക്ഷിയായി വിശേഷിപ്പിക്കുന്ന പുതിയഗാനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ആലപിക്കും. പിണറായി വിജയനെ വേദിയില്‍ ഇരുത്തിയായിരിക്കും 100 വനിതാജീവനക്കാര്‍ ചേര്‍ന്ന് ഗാനം ആലപിക്കുകയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പിണറായി വിജയന്‍ ''പടയുടെ നടുവില്‍ പടനായകന്‍'' ആണെന്നു കൂടി പറഞ്ഞുവെക്കുന്ന ഗാനം എഴുതിയിരിക്കുന്നത്.
''പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍''
എന്നിങ്ങനെയാണ് വരികള്‍.
സിപിഎമ്മിന്റെ കഴിഞ്ഞ സമ്മേളനകാലത്ത് അഞ്ഞൂറോളം സ്ത്രീകള്‍ പാറശാലയില്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയില്‍ പിണറായി വിജയന്‍ കാരണഭൂതനാണെന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.