പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു മുതല്‍; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം
സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ.
തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ.
പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും. 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുക. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും.
പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.