പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: നടപടിയില്ലെങ്കില്‍ ശക്തമായ സമരം-കാംപസ് ഫ്രണ്ട്
പ്ലസ് വണ്‍ അഡ്മിഷനു വേണ്ടിയുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ഉപരി പഠനത്തിന് അര്‍ഹത നേടിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത്.
കോഴിക്കോട്: പ്ലസ്‌വണ്‍ പ്രവേശനത്തില്‍ നിലനില്‍ക്കുന്ന സീറ്റ് പ്രതിസന്ധിക്ക് സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷിരീന്‍ ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ അഡ്മിഷനു വേണ്ടിയുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ഉപരി പഠനത്തിന് അര്‍ഹത നേടിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത്. വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്നതുപോലെ ഈ വര്‍ഷവും നിശ്ചിത ശതമാനം സീറ്റ് കൂട്ടി എന്ന് പറഞ്ഞു വിദ്യാര്‍ഥികളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും അത് വിലപ്പോയില്ല. മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റ് കിട്ടാത്ത സാഹചര്യമാണുള്ളത്. ഈ വര്‍ഷംവിജയശതമാനവുംഎ പ്ലസുകളും ഉയര്‍ന്നപ്പോള്‍ അതിനനുസരിച്ച് സീറ്റ് വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ സീറ്റുണ്ടെന്ന് ആദ്യം പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി പിന്നീട് വാക്ക് മാറ്റിയത് നാം കണ്ടതാണ്. വിദ്യാര്‍ഥികള്‍ ഇഷ്ടമുള്ള കോഴ്‌സിന് തന്നെ ചേരണമെന്ന്വാശി പിടിക്കരുതെന്ന മുടന്തന്‍ ന്യായമാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിപറയുന്നത്.
വ്യക്തമായ ലക്ഷ്യബോധത്തോടെ പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ക്ക് പകരം കിട്ടുന്ന കോഴ്‌സുകളില്‍ പഠനം നടത്തണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി സര്‍ക്കാര്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട് മുന്നോട്ടുപോകുമെന്നും സെബ ഷിരീന്‍ കൂട്ടിച്ചേര്‍ത്തു.